കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 12-ാം നിയമസഭയുടെ സ്പീക്കറായി എല്‍ഡിഎഫിലെ കെ.രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫിലെ എം.മുരളിയാണ് രാധാകൃഷ്ണനെതിരെ മത്സരിച്ചത്. രാധാകൃഷ്ണന് 93ഉം മുരളിക്ക് 40ഉം വോട്ട് ലഭിച്ചു.

ചേലക്കര മണ്ഡലത്തെയാണ് തുടര്‍ച്ചയായി മൂന്നാം വട്ടം രാധാകൃഷ്ണന്‍ സഭയില്‍ പ്രതിനിധീകരിക്കുന്നത്. നാല്പത്തിമൂന്നുകാരനായ രാധാകൃഷ്ണന്‍ 1996ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 96ലെ നായനാര്‍ സര്‍ക്കാരില്‍ പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമമന്ത്രിയായിരുന്നു. 11-ാം നിയമസഭയില്‍ എല്‍ഡിഎഫിന്റെ ചീഫ് വിപ്പായിരുന്നു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. പ്രോടേം സ്പീക്കര്‍ വി.ജെ.തങ്കപ്പനായിരുന്നു ചെയറില്‍. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ആദ്യം വോട്ട് ചെയ്തത്. ഫലം പ്രഖ്യാപിച്ചതിനു ശേഷം അച്യുതാനന്ദനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാധാകൃഷ്ണനെ ചെയറിലേക്ക് നയിച്ചു.

പട്ടികജാതിയില്‍ നിന്നും സ്പീക്കറാവുന്ന ആദ്യത്തെയാളാണ് രാധാകൃഷ്ണനെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ ഒരു ദശകകാലത്തെ നിയമസഭാംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനം എല്ലാ വിഭാഗങ്ങളുടെയും പ്രശംസ രാധാകൃഷ്ണന് നേടിക്കൊടുത്തിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X