ഇത്തവണ മഴ കുറഞ്ഞേക്കും
തിരുവനന്തപുരം: കാലവര്‍ഷം നേരത്തെയെത്തിയെങ്കിലും ഇത്തവണ മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സാധാരണ മഴ തുടങ്ങുന്നത് ജൂണ്‍ ഒന്നിനാണ്. ഇത്തവണ ഏതാനും ദിവസങ്ങള്‍ മുമ്പേയാണ് കാലവര്‍ഷമെത്തിയത്. എന്നാല്‍ മഴയുടെ അളവില്‍ ഇത്തവണ ഏഴ് ശതമാനം കുറവ് വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് അറിയിച്ചു.
സംസ്ഥാനത്ത് ലഭിക്കുന്ന ശരാശരി മഴ 214 സെന്റിമീറ്ററാണ്. കഴിഞ്ഞ തവണ ശരാശരിയേക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചത്.












Click it and Unblock the Notifications