ഊരുവിലക്ക്: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു
കാഞ്ഞങ്ങാട്: ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തില്‍ പെടുന്ന ഏതാനും കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു.
ഊരുവിലക്കിനെ കുറിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പത്രറിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് കമ്മിഷന്‍ കേസെടുത്തത്.
ചൊവ്വാഴ്ച കമ്മിഷന്റെ സിറ്റിംഗില്‍ ഊരുവിലക്കിന് മുന്‍കൈയെടുക്കുന്നവര്‍ക്ക് താക്കീത് നല്‍കി. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നതായും കമ്മിഷന്‍ വ്യക്തമാക്കി.
ഊരുവിലക്കിനെ തുടര്‍ന്ന് ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിലെ ചില കുടുംബങ്ങളെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. വിവാഹം പോലുള്ള ചടങ്ങുകളിലും മറ്റും തങ്ങളുടെ ബന്ധുക്കളെ ക്ഷണിക്കുന്നതിനും ഇവര്‍ക്ക് അനുവാദമില്ല.












Click it and Unblock the Notifications