Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍ സി പേപ്പറുകളുടെ എണ്ണം പത്തായി കുറച്ചു

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാ പേപ്പറുകളുടെ എണ്ണം പത്തായി ചുരുക്കും. ബുധനാഴ്ച ചേര്‍ന്ന കരിക്കുലം കമ്മറ്റിയിലാണ് പരീക്ഷാപേപ്പറുകളുടെ എണ്ണം 13 ല്‍ നിന്ന് പത്തായി കുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഈ വിഷയങ്ങളുടെ മാര്‍ക്ക് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കരികുലം കമ്മിറ്റി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടു പേപ്പറുകള്‍ വീതമുള്ള ഇംഗ്ലീഷ് , സാമൂഹ്യ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ ഒരു പേപ്പറാക്കി ചുരുക്കിയാണ് പേപ്പറുകളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഭാരം കുറക്കാനും പരീക്ഷാനടത്തിപ്പിലെ ദിവസങ്ങളുടെ എണ്ണം കുറക്കാനും വേണ്ടിയാണ് പുതിയ തീരുമാനം. ഐടി ഉള്‍പ്പെടെ 13 വിഷയങ്ങളാണ് നിലവിലുള്ളത്. പരിഷ്കരിച്ച ഓരോ പേപ്പറിനും 20 മാര്‍ക്ക് ഇന്റേണല്‍ അസസ്മെന്റിനും 60 മാര്‍ക്ക് തിയറിക്കും നല്‍കാനാണ് ധാരണ. എന്നാല്‍ ഇങ്ങനെ മാര്‍ക്ക് നല്‍കുന്ന രീതി അശാസ്ത്രീയമാണെന്ന അഭിപ്രായത്തെത്തുടര്‍ന്ന് തീരുമാനം സബ് കമ്മറ്റിക്കു വിട്ടു.

ഈ രീതിപ്രകാരം ഇന്റേണല്‍ അസസ്മെന്റിന് മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നവര്‍ക്ക് തിയറിക്ക് പത്തില്‍ കുറവ് മാര്‍ക്കാണ് ലഭിക്കുന്നതെങ്കിലും ജയിക്കാമെന്ന സ്ഥിതി വരും. ഇത് അശാസ്ത്രീയമാണെന്നാണ് കരിക്കുലം കമ്മറ്റിയില്‍ ആരോപണമുയര്‍ന്നത്. ഇതു സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സബ് കമ്മറ്റിക്ക് ഉടന്‍ തന്നെ രൂപം നല്‍കും.

ഈ വിഷയങ്ങളുടെ പരീക്ഷാ സമയം രണ്ടര മണിക്കൂറാക്കും. മറ്റ് വിഷയങ്ങളായ ഒന്നാം ഭാഷയിലെ ഒന്നാം പേപ്പര്‍, രണ്ടാം പേപ്പര്‍, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐടി എന്നിവക്ക് 40 മാര്‍ക്കാണുള്ളത്. ഇതില്‍ 10മാര്‍ക്ക് ഇന്റേണല്‍ അസസ്മെന്റിനും 30 മാര്‍ക്ക് തിയറിക്കും നല്‍കും. ഈ വിഷയങ്ങള്‍ക്ക് ഒന്നരമണിക്കൂറായിരിക്കും പരീക്ഷാസമയം. ഈ വിഷയങ്ങളുടെ എഴുത്തുപരീക്ഷ വിജയിക്കുന്നതിന് നിശ്ചിത മാര്‍ക്ക് മാനദണ്ഢമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ഒന്‍പതാം ക്ലാസ്സില്‍ ഐടിക്ക് മൈക്രോസോഫ്റ്റിന് പുറമെ സ്വതന്ത്ര സോഫ്റ്റവേര്‍ കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. പരിസ്ഥിതി പഠനത്തിന് ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെ പ്രത്യേക പാഠപുസ്തകം അച്ചടിക്കാന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

എട്ടാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്രം, ഒന്‍പതാം ക്ലാസ്സിലെ ഐടി സപ്ലിമെന്ററി പാഠപുസ്തകം, ഹയര്‍സെക്കന്‍ഡറിയിലെ അഞ്ച് ഭാഷാ പാഠപുസ്തകം, 48സോഴ്സ് ബുക്കുകള്‍ എന്നിവക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഹയര്‍സെക്കന്ററി അധ്യാപക പരിശീലനം ജൂണ്‍ 19ന് ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+