എസ്എസ്എല്‍സി ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തിയ എസ് എസ് എല്‍ സി പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
, , , , , എന്നീ സര്‍ക്കാര്‍ സൈറ്റുകളില്‍ രാവിലെ 11 മണിമുതല്‍ ഓരോ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള ഫലം ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി എന്‍. രാജന്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയുന്നതിനായി ഐ ടി മിഷന്റെ സിറ്റിസണ്‍സ് കോള്‍ സെന്ററിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. 155300 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുന്നവര്‍ക്ക് 11. 30 മുതല്‍ ഫലം ലഭ്യമാകും.
5,36.963വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.












Click it and Unblock the Notifications