Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാന ചര്‍ച്ച ഉടനെന്ന് നേപ്പാള്‍

കാഠ്മണ്ഡു: മാവോയിസ്റുകളുമായി എത്രയും പെട്ടന്ന് സമാധാന ചര്‍ച്ച ആരംഭിക്കുമെന്നും അതിനായി അവര്‍ സമാധാന അന്തരീക്ഷം സജ്ജമാക്കണമെന്നും നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും അക്കാര്യം മാവോയിസ്റുകളെ അറിയിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി. മാവോയിസ്റുകളുമായി ചര്‍ച്ചനടത്തുന്നതിനായി മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. ഏറ്റവും അടുത്ത സമയത്ത് ചര്‍ച്ചതുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും നേപ്പാള്‍ സാംസ്കാരിക മന്ത്രി പ്രദീപ് ജ്ഞാന്‍വാലി അറിയിച്ചു.

എന്നാല്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ മാവോയിസ്റുകള്‍ നടത്തുന്ന അനധികൃത പണപ്പിരിവ് നിര്‍ത്തലാക്കണമെന്നും ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ ഒളിപ്പോരാളികള്‍ക്കുവേണ്ടി മാവോയിസ്റ് സംഘടന നടത്തുന്ന റിക്രൂട്ട്മെന്റുകളും നിര്‍ത്തലാക്കണമെന്ന് മന്ത്രി പറഞ്ഞു.

മാവോയിസ്റ് പ്രതിനിധിയായ കൃഷ്ണബഹാദൂര്‍ മഹാറയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സര്‍ക്കാര്‍ പ്രതിനിധി സംഘവും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക ചര്‍ച്ചകള്‍ക്കുള്ള തീയതി മാത്രമേ നിശ്ചയിക്കാനുള്ളു- പ്രദീപ് വ്യക്തമാക്കി.

എന്നാല്‍ ചര്‍ച്ചയാരംഭിക്കുന്നതിനു മുമ്പുതന്നെ തടവില്‍ക്കഴിയുന്ന മാവോയിസ്റുകളെ വിട്ടയക്കണമെന്നും കലാപകാലത്ത് കാണാതായവരെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ നല്‍കണമെന്നും മാവോയിസ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+