ഡാവിഞ്ചി കോഡ് ശ്രീലങ്കയില്‍ നിരോധിച്ചു
കൊളംബോ: വിവാദ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഡാവിഞ്ചി കോഡ് എന്ന ചലച്ചിത്രം ശ്രീലങ്കയില്‍ നിരോധിച്ചു. തിയേറ്ററുകളിലും ലോക്കല്‍ ടെവിവിഷന്‍ ചാനലുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനാണ് നിരോധനം.
പ്രസിഡന്റ് മഹിന്ദ രാജപക്സെയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കാതലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നിരോധനം.
കഴിഞ്ഞയാഴ്ച ഡാവിഞ്ചി കോഡ് ലോകവ്യാപകമായി റിലീസ് ചെയ്തിരുന്നെങ്കിലും ശ്രീലങ്കയില്‍ പ്രദര്‍ശനം നടത്തിയിരുന്നില്ല.
അതേ സമയം ഡാവിഞ്ചി കോഡ് എന്ന നോവലിന്റെ വില്പനക്ക് നിരോധനമില്ല. യേശുക്രിസ്തു മഗ്ദലന മറിയത്തെ വിവാഹം ചെയ്തതായി സിനിമയില്‍ ചിത്രീകരിക്കുന്നതാണ് പ്രധാനമായും ക്രൈസ്തവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരുടെ വികാരം മുറിപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് കാതലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആരോപിച്ചു.












Click it and Unblock the Notifications