Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ സമരം: രോഗികള്‍ വലയുന്നു

ദില്ലി: സംവരണ നയംനടപ്പിലാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാറിനും അതിനെതിരെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കുമിടയില്‍ ചികിത്സകിട്ടാതെ രോഗികള്‍ വലയുന്നു.

രണ്ടാഴ്ചക്കാലമായി നീണ്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് ദില്ലിയിലും രാജ്യത്തിന്റെ മറ്റുപലഭാഗങ്ങളിലും ആവശ്യമായ ചികിത്സ ലഭിക്കാതെ രോഗികളുടെ നില അപകടത്തിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വ്യാഴാഴ്ച ദില്ലിയിലെ എല്‍ എന്‍ ജിപി ആശുപത്രിയില്‍ 45 വയസ്സുള്ള ഒരു രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. രണ്ടാഴ്ച മുമ്പാണ് ഇയാളെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സകിട്ടാതെയാണ് രോഗിമരിച്ചതെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം നടന്നതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വിശദീകരിച്ചത്.

ന്യൂമോണിയബാധിച്ച് എ ഐഐഎം എസില്‍ ചികിത്സയില്‍ക്കഴിയുന്ന ആറുമാസം പ്രായമായ കുട്ടിക്ക് ചികിത്സ നിഷേധിച്ചു. ജീവന്‍ രക്ഷിക്കനാവാശ്യമായ ശസ്ത്രക്രിയ ഡോക്ടര്‍മാരില്ലാത്തതുകാരണം മുടങ്ങിയിരിക്കുകയാണ്. ചത്തീസ്ഗഡ്, സിംല, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളടക്കമുള്ള സ്ഥലങ്ങളിലെ ഡോക്ടര്‍മാരെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇന്‍ഡോറില്‍ ഡോക്ടര്‍മാര്‍ സംവരണത്തിനെതിരെ റാലി നടത്തി. മെഡിക്കല്‍ പഠനത്തിനും സേവനത്തിനുമായി കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിച്ച സ്വര്‍ണമെഡലുകള്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കിയ സാഹചര്യത്തിലും പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍തന്നെയാണ് തീരുമാനമെന്ന് സമരക്കാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+