കശ്മീരില്‍ ബസില്‍ സ്ഫോടനം: നാല് പേര്‍ മരിച്ചു
ശ്രീനഗര്‍: ശ്രീനഗര്‍-സോന്‍മാര്‍ഗ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ബസിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാല് വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
ഗുജറാത്തിലെ സൂറത്തില്‍ നിന്നുമെത്തിയ ബസിനു നേരെ തീവ്രവാദികള്‍ ഗ്രനേഡെറിയുകയായിരുന്നു.
കശ്മീരിലെ രണ്ട് ദിവസത്തെ വട്ടമേശാ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദില്ലിയിലേക്ക് മടങ്ങി മിനുട്ടുകള്‍ക്കു ശേഷമാണ് സംഭവം നടന്നത്.
കശ്മീരില്‍ വിനോദസഞ്ചാര മേഖല വീണ്ടും തളിര്‍ത്തുവരുന്ന ഘട്ടത്തിലാണ് ഈ ആക്രമണം. 11 ലക്ഷം വിനോദസഞ്ചാരികള്‍ ഈ വര്‍ഷം കശ്മീരിലെത്തുമെന്ന അധികൃതരുടെ പ്രതീക്ഷകള്‍ക്ക് തീവ്രവാദി ആക്രമണം മങ്ങലേല്പിക്കാനിടയുണ്ട്.












Click it and Unblock the Notifications