കുന്നംകുളത്ത് ബൈക്കില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു
തൃശ്ശൂര്‍: കുന്നംകുളത്ത് വെള്ളിയാഴ്ച ബൈക്കില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
കരിക്കാട് പൂങ്കാവനം അലേക്കര ഭാസ്കരന്റെ മകന്‍ ബനീഷ് (24), പെരുമ്പിലാവ് ആലത്തറ വവ്വക്കോട്ടയില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ നിസാര്‍(21) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ നാലുമണിക്ക് കുന്നംകുളത്തിനടുത്ത് പാറേമ്പാടത്തുവെച്ചാണ് അപകടം നടന്നത്. ജെസിബിയില്‍ ക്ലീനര്‍മാരായി ജോലിചെയ്യുകയാണ് ഇരുവരും.
ജോലികഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications