കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭ: ചന്ദ്രന്‍കുട്ടിക്ക് കോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: പാലക്കാട് നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുകകെപ്പട്ട സി പി എം കൗണ്‍സിലര്‍ എ കെ ചന്ദ്രന്‍കുട്ടിക്കു കേരള ഹൈക്കോടതി പ്രത്യേക ദൂതന്‍ മുഖന്തരം നോട്ടീസയച്ചു.

നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാന്‍ ചന്ദ്രന്‍കുട്ടി വിസമ്മതിച്ചെതിനെതിരെ യു ഡി എഫ് കൗണ്‍സിലര്‍ ടി.എ.അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജയിന്മേലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മെയ് 24 നാണ് ചന്ദ്രന്‍ കുട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥനമേറ്റെടുക്കാന്‍ വിസമ്മതിച്ചതുമൂലം ചന്ദ്രന്‍കുട്ടി കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേരള മുനിസിപ്പാലിറ്റി നിയമം അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിക്ക് സത്യപ്രതിജ്ഞ ചെയ്യാതിരിക്കാനോ സത്യപ്രതിജ്ഞ ചെയ്യാതെ രാജി വയ്ക്കാനോ അവകാശമില്ല. ചന്ദ്രന്‍കുട്ടിയോട് സ്ഥാനമേറ്റെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ അവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

പരാതിയുമായി ബന്ധപ്പെട്ട് ചന്ദ്രന്‍കുട്ടിയെക്കൂടാതെ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന്‍, പാലക്കാട് മുന ിസിപ്പാലിറ്റി, ചന്ദ്രനെതിരെ മത്സരിച്ച യു ഡി എഫ് കൗണ്‍സിലര്‍ ദേവയാനി എന്നിവര്‍ക്കും ജസ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X