Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായ നയം ഒരു മാസത്തിനകം: മന്ത്രി

കോഴിക്കോട്: ഇടതുമുന്നണി സര്‍ക്കാരിന്റെ വ്യവസായ നയം ഒരു മാസത്തിനം ആവിഷ്കരിക്കുമെന്ന് വ്യവസായ മന്ത്രി ഇളമരം കരീം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുരരുദ്ധരിക്കുന്നതിന് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ മേധാവികളെ നിശ്ചയിക്കുന്ന പതിവ് നിര്‍ത്തലാക്കും. ഓരോ സ്ഥാപനത്തിനും അനുയോജ്യരായ സാങ്കേതിക വിദഗ്ധരെ മേധാവികളായി നിശ്ചയിക്കും. ഡയറക്ടര്‍ ബോര്‍ഡിലുള്ള രാഷ്ട്രീയാടിസ്ഥാനത്തിലുള്ള നിയമനങ്ങളും നിര്‍ത്തലാക്കും. വിരമിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തില്ല.

പരമ്പരാഗത വ്യവസായങ്ങളുടെ അഭിവൃദ്ധിക്കായി നടപടികള്‍ സ്വീകരിക്കും. ബീഡി മേഖലയുടെ നിലനില്പിനായി പഠനം നടന്നുവരുന്നുണ്ട്. വിദ്യാലയങ്ങളില്‍ യൂണിഫോറത്തിന് ഖാദി-കൈത്തറി തുണികള്‍ ഉപയോഗിക്കാനാവുമോയെന്ന് പരിധോധിക്കും.

ധാതുഖനനം പൂര്‍ണമായി തടയാനാവില്ല. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന ധാതുഖനനം അനുവദിക്കില്ല. ധാതുലവണങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് പകരം അത് ഇവിടെ സംസ്കരിച്ച് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും.

ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചക്ക് ഏകജാലക സമ്പ്രദായം കുറ്റമറ്റതാക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+