ചാരായനിരോധനം പിന്‍വലിക്കില്ല: ഗുരുദാസന്‍
കൊല്ലം: ചാരായ നിരോധനം പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് തൊഴില്‍-എക്സൈസ് മന്ത്രി പി.കെ.ഗുരുദാസന്‍.
മദ്യത്തിന്റെ വില കുറയ്ക്കുന്നതും കൂടുതല്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നതും സര്‍ക്കാരിന്റെ ആലോചനയിലില്ല. ചാരായ നിരോധനം പിന്‍വലിക്കല്‍ ഒരു പാട് മേഖലകളില്‍ നിന്ന് അഭിപ്രായം തേടി ചെയ്യേണ്ടതാണ്.
മദ്യനിരോധനം പ്രായോഗികമല്ലെന്ന് അനുഭവത്തില്‍ തെളിഞ്ഞതാണ്. എങ്കിലും മദ്യാസക്തിയില്‍ നിന്ന് കേരളത്തെ ക്രമേണ മോചിപ്പിക്കേണ്ടതുണ്ട്. വ്യാജവാറ്റും അനധികൃത കടത്തും വില്പനയും ഇപ്പോഴുള്ള എക്സൈസ് സംവിധാനം ഉപയോഗിച്ച് കര്‍ശനമായി തടയും.
വീട്ടാവശ്യത്തിനുള്ള സാധനങ്ങളുടെ കയറ്റിറക്കു കാര്യത്തില്‍ വീട്ടുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എന്നാല്‍ ചുമട്ടുതൊഴിലാളികളെ കവര്‍ച്ചക്കാരായി ചിത്രീകരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ചുമട്ടുതൊഴിലാളി നിയമം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കില്ല. കേരളത്തിന് ആവശ്യമില്ലാത്ത കരിനിയമമാണിത്.
വ്യവസായ സ്ഥാപനങ്ങളുടെ നിര്‍മാണഘട്ടത്തില്‍ തൊഴില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. എന്നാല്‍ പിന്നീട് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഗുരുദാസന്‍ പറഞ്ഞു.












Click it and Unblock the Notifications