സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ നടപിടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി വ്യക്തമാക്കി.
എസ് എസ് എല്‍ സി പരീക്ഷയില്‍ പത്തുശതമാനത്തില്‍ താഴെ വിജയ ശതമാനം നേടിയ സ്കൂളുകളില്‍ ഉടന്‍തന്നെ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ജി വി എച്ച് എസ് കുറ്റിച്ചിറ, ഗവ.ട്രൈബല്‍ സ്കൂള്‍ കണ്ണംപാടി, ഗവ. എച്ച് എസ് എസ് ഈരാറ്റുപേട്ട എന്നീ സ്കൂളുകളിലാണ് പത്തു ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ വിജയ നേടിയത്.
ഗുണനിലവാരത്തില്‍ മോശമായ ഈ സ്കൂളുകളിലെ അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും വിളിച്ചുചേര്‍ത്ത് ഗുണനിലവാരം കുറയുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെടും. ഒപ്പംതന്നെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശക്തമായ നടപിടികള്‍ സ്വീകരിക്കും-മന്ത്രി പറഞ്ഞു.












Click it and Unblock the Notifications