മത്തായി ചാക്കോ ആശുപത്രിയില്‍ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന മത്തായി ചാക്കോക്ക് ആശുപത്രിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ മത്തായി ചാക്കോ നിയമസഭയില്‍ നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നില്ല.
സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും ജയിച്ച മത്തായിചാക്കോയെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞയുടനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications