കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ മണ്ഡലത്തിലും മാതൃകാ ആശുപത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഓരോ ആശുപത്രിയെ മാതൃകാ ആശുപത്രിയായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. മാതൃകാ ആശുപത്രികളില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കമ്യൂണിറ്റി സെന്ററുകളും നവീകരിച്ചാണ് ഇത്തരം ആശുപത്രികള്‍ ആരംഭിക്കുക. ജില്ലാ, താലൂക്ക് ആശുപത്രികളെ മാതൃകാ ആശുപത്രികളാക്കാന്‍ പരിഗണിക്കില്ല.

പാവങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കാനാണ് ഈ പദ്ധതി. ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും. തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജനവിധിക്ക് ശേഷം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ രോഗം ബാധിച്ചവരുടെ ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് എല്ലാ സഹായവും നല്‍കും.

പാവപ്പെട്ട ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി ഒരു നിധി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X