കണ്ണൂരില്‍ 25 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചു
കണ്ണൂര്‍: കണ്ണൂരിലെ ചക്കരക്കല്‍ പൊലീസ് സ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍നിന്നും വന്‍ മയക്കുമരുന്നു ശേഖരം കണ്ടെടുത്തു. വലിയന്നൂര്‍ സൗദ മന്‍സിലില്‍ കെ. എം. മുനീറിന്റെ വീട്ടില്‍നിന്നാണ് 16.5 കിലോഗ്രാം കറുപ്പ് പൊലീസ് കണ്ടെടുത്തത്.
ആഗോളവിപണിയില്‍ ഇതിന് കാല്‍ക്കോടി വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനോടൊപ്പം തന്നെ ബ്രൗണ്‍ഷുഗറെന്ന് കരുതുന്ന 80 ഗ്രാം വെളുത്തപൊടിയും അളവുതൂക്ക ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ മുകളിലത്തെ നിലയില്‍ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
മുറിയുടെ താക്കോല്‍ ഇല്ലെന്ന് വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൂട്ട് തകര്‍ത്താണ് പൊലീസ് അകത്തുകയറിയത്. മുനീര്‍ 12 കിലോഗ്രാം മയക്കുമരുന്നുമായി ഈയിടെ മധ്യപ്രദേശ് പൊലീസിന്റെ പിടിയിലായിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി എസ് പിക്ക് ലഭിച്ച സന്ദേശത്തെത്തുടര്‍ന്നാണ് സിഐ കെ. ദാമോധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുനീറിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്.
മുനീര്‍ ഇപ്പോഴും മധ്യപ്രദേശ് പൊലീസിന്റെ കസ്റഡിയിലാണ്. കണ്ടെടുത്ത മയക്കുമരുന്നുകള്‍ ഫോറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയയ്ക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications