Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് വികസനസംസ്കാരം വളര്‍ത്തിയെടുക്കും: സ്പീക്കര്‍

തരുവനന്തപുരം: നിയമസഭയിലൂടെ കേരളത്തിന് ഒരു പുതിയ വികസനസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍. സഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ പാഴായിപ്പോകുന്ന അവസ്ഥക്ക് പരിഹാരം ഉണ്ടാക്കുമെന്നും സഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

വികസന സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായി സഭയില്‍ വിശാലവീക്ഷണമുണ്ടാകണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയായാണ് താന്‍ നിയമസഭയിലെത്തിയത്. ഈ വിഭാഗത്തെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് തന്റെ സ്പീക്കര്‍ പദവി.

സമൂഹത്തിലെ പിന്നോക്കക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് സഭ മുന്‍തൂക്കം നല്‍കും. നിഷ്പക്ഷമായും നീതിപൂര്‍വ്വമായും സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. ഇതിനായി മുമ്പ് സ്പീക്കറായിരുന്നുവരുടെ പ്രവര്‍ത്തനങ്ങളിലെ നല്ല വശങ്ങള്‍ സ്വീകരിക്കും.

നിയമസഭാ കമ്മിറ്റികള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി പരിശ്രമിക്കും. നിയമസഭാ സാമാചികരുടെ പ്രതിഫലത്തുക ഉയര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കും. അതില്‍ തീരുമാനമാകുന്നതുവരെ നിലവിലുള്ള പ്രതിഫലംതന്നെ നല്‍കും.

ഇനിമുതല്‍ പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും സഭയുടെ അമ്പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സഭാ പ്രവ്രത്തനങ്ങള്‍ നല്ലരീതിയില്‍ നടപ്പിലാക്കാന്‍ മുതിര്‍ന്ന അംഗങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+