ശങ്കരനാരായണന്‍ ജയില്‍ മോചിതനായി
കണ്ണൂര്‍: മകളുടെ ഘാതകനെ വെടിവെച്ചുകൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കെപ്പട്ട പിതാവ് ജയില്‍ മോചിതനായി.
മലപ്പുറം ചെറുവണ്ണൂര്‍ പൂവഞ്ചേരി ശങ്കരനാരായണനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിട്ടയച്ചത്.
ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച മഞ്ചേരി ഫാസ്റ് ട്രാക്ക് കോടതിയുടെ വിധി ശിക്ഷ റദ്ദാക്കിക്കൊണ്ട് മെയ് 24നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
മകള്‍ കൃഷ്ണപ്രിയയെ മാനഭംഗപ്പെടുത്തിക്കൊന്ന അഹമ്മദ് കോയയെ ശങ്കരനാരായണനും മറ്റു മൂന്നുപേരും ചേര്‍ന്ന് വെടിവെച്ചുകൊന്നു എന്നാണ് കേസ്. തെളിവില്ലെന്ന കാരണത്താലാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്.












Click it and Unblock the Notifications