സുനാമി: ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി
കൊല്ലം: സുനാമി ദുരന്തബാധികരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതു പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി എസ്.ശര്‍മ അറിയിച്ചു.
സുനാമി പുനരധിവാസം സംബന്ധിച്ചു വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സുനാമി ദുരന്ത മേഖലകളിലെ വീട് നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കും. വീടുനിര്‍മാണത്തില്‍ നിന്നും പിറകോട്ടു പോയ ഏജന്‍സികളുമായി ചര്‍ച്ച നടത്തും. അവര്‍ തയ്യാറായില്ലെങ്കില്‍ ആ വീടുകളുടെ നിര്‍മാണം സര്‍ക്കാാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications