യുഡിഎഫ് ഉന്നതാധികാര സമിതിയോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെക്കുറിച്ച് വിലയിരുത്താന്‍ യുഡിഎഫ് ഉന്നതാധികാര സമിതി വെള്ളിയാഴ്ച വൈകീട്ട് യോഗം ചേരുന്നു.
വ്യാഴാഴ്ച നടന്ന കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിലുണ്ടായ പരാമര്‍ശങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചാവിഷയമാവും. ഡിഐസിയുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു ധാരണ വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്നുള്ള അഭിപ്രായത്തെപ്പറ്റിയും യോഗം ചര്‍ച്ചചെയ്യും. ധാരണ താഴേത്തട്ടിലേക്കെത്താത്തതാണ് പരാജയകാരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ വ്യാപകമായി നടന്നുവെന്നാരോപിക്കപ്പെടുന്ന കാലുവാരലിനെപ്പറ്റിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഘടക കക്ഷികള്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ന്യൂനപക്ഷങ്ങള്‍ക്ക് യു ഡി എഫില്‍ വേണ്ടത്ര വിശ്വാസമില്ലെന്ന അഭിപ്രായവും യോഗത്തില്‍ മുഖ്യചര്‍ച്ചാവിഷയങ്ങളാകും.
സംഘടന കൈക്കൊള്ളുന്നതിനായി ഉടനടി കൈക്കൊള്ളേണ്ട നടപടികളെപ്പറ്റിയും യോഗത്തില്‍ നിര്‍ദേശങ്ങളുണ്ടാകും.












Click it and Unblock the Notifications