ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറുടെ വീടുകളില്‍ റെയ്ഡ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ വി കെ രാജന്റെ വീടുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
റെയ്ഡാരംഭിച്ച് ഇത്രയും സമയത്തിനിടയില്‍ക്കിട്ടിയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ രാജന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് തെളിയുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ശാന്തിനഗറിലുള്ള വീട്ടിലും അയ്മനത്തെ കുടുംബ വീട്ടിലുമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. രണ്ട് വീട്ടിലും ഒരേ സമയത്താണ് റെയ്ഡ്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് അഴിമതിക്കുറ്റത്തിന് രാജനെ സസ്പെന്റു ചെയ്തത്. സര്‍ക്കാര്‍ അധികാരത്തില്‍നിന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications