Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മില്‍ പ്രശ്നങ്ങളില്ലെന്ന് വി.എസ്

ദില്ലി: കേരളത്തില്‍ സിപിഎമ്മിനകത്ത് പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഷമതകളെല്ലാം സഹിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ക്ലേശങ്ങളും വിഷമതകളും തരണം ചെയ്തുമാത്രമേ ഏത് സദ്ഫലവും നേടാന്‍കഴിയൂ- വി.എസ് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ശനിയാഴ്ച ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളത്തിലെ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യില്ലെന്നും ദേശീയ അന്തര്‍ ദേശീയ വിഷയങ്ങള്‍ മാത്രമേ ചര്‍ച്ചചെയ്യുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭ നിലവില്‍വന്നത് നിരവധി വിഷമതകളെ തരണം ചെയ്താണെന്ന് ഹര്‍കിഷന്‍സിംഗ് സുര്‍ജിത് പറഞ്ഞു. അതേപോലെതന്നെ വി.എസും പാര്‍ട്ടിക്കുവേണ്ടി ഏറെ സഹിച്ചിട്ടുണ്ട്. ഇതൊക്കെ ഓര്‍ത്തുകൊണ്ടായിരിക്കണം കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+