എച്ച്1-ബി വിസകള്‍ ഇരട്ടിപ്പിക്കുന്ന യുഎസ് ബില്ലിന് അംഗീകാരം
വാഷിംഗ്ടണ്‍: എച്ച് -1 ബി വിസകള്‍ ഇരട്ടിപ്പിക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അഗീകാരം നല്‍കി.
ഇപ്പോള്‍ 65,000 എച്ച്-1 ബി വിസകളാണ് വര്‍ഷത്തില്‍ നല്‍കുന്നത്. പുതിയ നിയമം വരുന്നതോടെ വര്‍ഷത്തില്‍ അനുവദിക്കുന്ന എച്ച്-1 ബി വിസകളുടെ എണ്ണം 1,15,000 ആകും. എല്ലാ വര്‍ഷവും വിസകളുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കും.
എച്ച്-1 ബി വിസകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ ജോലികള്‍ വിദേശത്തേക്ക് മാറ്റേണ്ടിവരുമെന്ന് മൈക്രോസോഫ്റ്റിനെയും ഇന്‍ടെല്ലിനെയും പോലുള്ള പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനികള്‍ യുഎസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പൗരത്വ അവകാശം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.












Click it and Unblock the Notifications