സിപിഎം പോളിറ്റ് ബ്യൂറോ സമ്മേളനം ആരംഭിച്ചു
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ സമ്മേളനം ശനിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ യു പി എ സര്‍ക്കാറിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം, നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവ ചര്‍ച്ചചെയ്യും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ജ്യോതി ബസു, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മണിക് സര്‍കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് സുര്‍ജിത്ത് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ നയം, കോണ്‍ഗ്രസ്സടക്കമുള്ള പാര്‍ട്ടകളുമായുള്ള ബന്ധം തുടങ്ങിയവയെല്ലാം യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. പൊതുമിനിമം പിരപാടിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും യു പി എ സര്‍ക്കാറിന്റെ രണ്ടുവര്‍ഷത്തെ ഭരണത്തെ യോഗം വിലയിരുത്തുക. മാത്രമല്ല ദാരിദ്യ്ര നിര്‍മാര്‍ജനം, തൊഴിലസരങ്ങള്‍ സൃഷ്ടിക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം തുടങ്ങിയ കാര്യങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടുകളെപ്പറ്റിയും വിശദമായി ചര്‍ച്ചചെയ്യുമെന്ന് പിബി വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ കേരളത്തിലെയും ബംഗാളിലെയും സ്ഥിതിഗതികള്‍ എന്നിവയും ചര്‍ച്ചാവിഷയമായേക്കും. പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി മീറ്റിംഗ് ജൂണ്‍ എട്ടുമുതല്‍ പത്തുവരെ ഹൈദരാബാദില്‍ നടക്കുമെന്നും പിബി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications