Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി ബന്ധം തെറ്റായിപ്പോയെന്ന് യുഡിഎഫ്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ്സുമായി(ഡി ഐ സി) സഖ്യമുണ്ടാക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് വെള്ളിയാഴ്ച ചേര്‍ന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി.

സഖ്യം ഇരുകൂട്ടര്‍ക്കും ഗുണംചെയ്തില്ലെന്ന് അനുഭവത്തിലൂടെ തെളിഞ്ഞതായി യു ഡി എഫ് യോഗത്തിനുശേഷം കണ്‍വിനര്‍ പി പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു. ഡി ഐസിയുമായി ബന്ധം തുടരുന്ന കാര്യം വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കും. ഡി ഐ സിയുമായുണ്ടാക്കിയ സഖ്യം പരാജയപ്പെട്ടതിന് ഏതെങ്കിലും ഘടകകക്ഷികയേയോ നേതാക്കളെയോ കുറ്റപ്പെടുത്താന്‍ കഴിയില്ല. മുന്നണി ഏകകണ്ഠമായാണ് സഖ്യത്തെ പിന്തുണച്ചത്- തങ്കച്ചന്‍ വ്യക്തമാക്കി.

സര്‍ക്കാറിനെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ല. എന്നാല്‍ യു ഡി എഫ് വിരുദ്ധ തരംഗം വ്യക്തമായിരുന്നു. വര്‍ഗീയ സംഘടനകളുമായുളള കൂട്ടുകെട്ടും പ്രചാരണങ്ങളും വോട്ടാക്കി മാറ്റാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞു. ഇറാന്‍ പ്രശ്നം മദനിയുടെ ജയില്‍ ശിക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇടതുമുന്നണിക്കുവേണ്ടി തെറ്റിദ്ധാരണാജനകമായി രീതിയില്‍ മുസ്ലും ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പുക്കുന്നതില്‍ പിഡിപിയും ജമാഅത്തെ ഇസ്ലാമിയു ംവിജയിച്ചു.

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ രാഷ്ട്രീയ വിജയമായി കാണുന്നില്ല. യു ഡി എഫിനെക്കാള്‍ അഞ്ച് ശതമാനം വോട്ട് മാത്രമാണ് വര്‍ഗീയ പ്രീണനമുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയ ഇടതു മുന്നണിക്ക് ലഭിച്ചത്. യു ഡി എഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് ഇത് സൂചിപ്പിക്കുന്നതായി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.

മുന്നണിക്കുണ്ടായ പരാജയത്തെക്കുറിച്ച് ജില്ലാ-പ്രാദേശിക തലത്തില്‍ പഠനം നടത്തും. മുന്നണിയില്‍നിന്ന് വിട്ടുപോയവരെ തിരികെക്കൊണ്ടുവരും- അദ്ദേഹം പറഞ്ഞു. പുതിയ ഇടതുമുന്നണി സര്‍ക്കാറിന്റെ ഇത്രയുംനാളത്തെ പ്രകടനം തന്നെ തൃപ്തികരമല്ല. ഇടതു മുന്നണി ഭരണം ഏറ്റെടുത്തതോടെ ഭരണസിരാകേന്ദ്ര നിശ്ചലമായെന്നും തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+