കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍നിന്നും സ്ഫോടകവസ്കുക്കള്‍ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുമ്പള ഷിറിയക്കടുത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.

എഴു ഡറ്റനേറ്റര്‍, മൂന്നു ജലാറ്റിന്‍ സ്റിക്, പിച്ചാത്തി, എന്നിവ ഇന്റിക കാറിനുള്ളില്‍ ഒരു ബക്കറ്റില്‍ വച്ച നിലയിലാണ് കണ്ടെത്തിയത്.

മുമ്പേകിട്ടിയ സൂചനയനുസരിച്ച് കുമ്പള പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. പൊലിസ് വിവരം നല്‍കിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ ബോംബു സ്ക്വാഡ് സ്ഫോടകവസ്തുക്കള്‍ നിര്‍വ്വീര്യമാക്കി.

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉപ്പള സ്വദേശി മൊയ്തീന്‍ ഹാജിയുടേതാണ് കാര്‍. മൊയ്തീന്‍ ഹാജി ഇപ്പോള്‍ വിദേശത്താണുള്ളത്.

മംഗലാപുരത്തെ സക്കീറിന്റെ പേരിലാണ് കാറിന്റെ ആര്‍ സി രേഖ. മൊയ്തീന്‍ ഹാജിയുടെ മകന്‍ ഫാറൂറഖ്, സിദ്ദിഖ് എന്നിവര്‍ കാറില്‍കറങ്ങുന്നുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ ആരെയും കസ്റഡിയിലെടുത്തിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X