Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം ശക്തിപ്പെട്ടു: പരക്കെ നാശനഷ്ടങ്ങള്‍

ആലപ്പുഴ: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. പലപ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന്റെയും കടലാക്രമണത്തിന്റെയും ഭീഷണിയിലാണ്.

കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ 28 വീടുകള്‍ പൂര്‍ണമായും 100വീടുകള്‍ ഭാകികമായും തകര്‍ന്നു. വെള്ളിയാഴ്ച മഴയോടൊപ്പം വീശിയശക്തമായ കാറ്റിലാണ് നാശനഷ്ടങ്ങള്‍ ഏറെയും ഉണ്ടായത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തറയില്‍ക്കടവ് ഭാഗങ്ങളിലാണ് കടലാക്രമണഭീഷണിയുള്ളത്.

കുട്ടനാട്ടില്‍ പലസ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കനത്തമഴയിലും കാറ്റിലും പെട്ട് പലയിടങ്ങളിലെയും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. കാലവര്‍ഷക്കെടുതിരൂക്ഷമായതോടെ ആലപ്പുഴ ജില്ലയില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ ജില്ലകലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+