ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്:പ്രശസ്ത ചലച്ചിത്ര നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു.ശനിയാഴ്ച്ച രാവിലെ 6 മണിക്ക് കോഴിക്കോട് പി വി എസ് ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്നുവര്‍ഷമായി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു വെയ്ക്കും. ഞായറാഴ്ച രാവിലെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്കരിക്കും.നാടകങ്ങളിലൂടെയണ് ഒടുവില്‍ സിനിമാരംഗത്തെത്തുന്നത്.കെ പി എ സി യിലൂടെ അഭിനയരംഗത്ത് പേരെടുത്തത്. ദര്‍ശനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയെങ്കിലും പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷമാണ് ഉണ്ണീകൃഷ്ണനെ ശ്രദ്ധേയനാക്കിയത്.
അടൂരിന്റെ നിഴല്ക്കുത്തില്‍ കാളിയപ്പന്‍ എന്ന ആരാച്ചാര്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ചനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലെ അഭിനയത്തിന് 95 ലും തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിലെ അഭിനയത്തിന് 96 ലും ഒടുവില്‍ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.
എം.ടി യുടെ ചെറുപുഞ്ചിരിയിലെ അഭിനയവും ദേവാസുരത്തിലെ പെരിങ്ങോടന്‍ എന്ന കഥാപാത്രവും എന്നും ഒടുവിലിന്റെ അഭിനയത്തികവിലൂടെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച രസതന്ത്രമാണ് ഇരുന്നൂറോളം ചിത്രത്തില്‍ അഭിനയിച്ച ഇദ്ദേഹത്തിന്റെ അവസാന ചിത്രം. ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍ ഒടുവിലിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications