കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനീഷ്യയില്‍ ഭൂചലനം: മരണം 2000കവിഞ്ഞു

  • By Staff
Google Oneindia Malayalam News

യോഗ്യകാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ പ്രവിശ്യയില്‍ ശനിയാഴ്ച രാവിലെയുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെഎണ്ണം 2500ആയെന്ന് റിപ്പോര്‍ട്ടുകള്‍.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മരണനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദുരന്തത്തില്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരണനില ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂചനമുണ്ടായ സ്ഥലത്തിന് സമീപത്തുള്ള മൂന്ന് നഗരങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ രംഗത്തിറക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബാംങ് യുദോയാനോ ഉത്തരവിട്ടിട്ടുണ്ട്.

ഇന്തോനീഷ്യയില്‍ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവപ്രവിശ്യയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ കുറഞ്ഞത് 244 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

റിച്ചര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവസ്ഥാനം തെക്കുപടിഞ്ഞാറന്‍ യോഗ്യാകാര്‍ത്തായാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു. സുനാമിക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഭൂചനത്തില്‍ ഒട്ടനവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്. മരണനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യത്തെ ശക്തമായ ചലനത്തിനുശേഷം നിരവധിചെറു ചലനങ്ങള്‍ അനുഭവപ്പെട്ടു. ഭൂചനത്തെത്തുടര്‍ന്ന് വൈദ്യുതി വിതരണവും വാര്‍ത്താവിതരണ് സംവിധാനങ്ങളും താറുമാറായിട്ടുണ്ട്. മൗണ്ട് മെറാപ്പി അിപര്‍വ്വതം പൊട്ടിത്തെറിക്കാനുള്ള ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടം നീരീക്ഷണത്തിലാണ്.

സ്ഫോടനം നടന്നേക്കുമെന്നതിനാല്‍ അതിനടുത്തുനിന്നും ജനങ്ങളെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭൂചനം ഉണ്ടായതിനെത്തുടര്‍ന്ന് മെറാപ്പി വീണ്ടും സജീവമായേക്കുമെന്ന് നീരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞന്‍മാര്‍ മേറാപ്പിയെ നീരീക്ഷിച്ചുവരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X