Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാളില്‍ സമാധാന ചര്‍ച്ച വിജയത്തിലേക്ക്

കാഠ്മണ്ഡു: നേപ്പാള്‍ സര്‍ക്കാറും മാവോയിസ്റ് തീവ്രവാദികളും തമ്മിലുള്ള ആക്രമണം നിര്‍ത്തിവെയ്ക്കാന്‍ പരസ് പരധാരണയായി.2003 നു ശേഷം സര്‍ക്കാരും മാവോ തീവ്രവാദികളും തമ്മില്‍ നടന്ന ആദ്യ ചര്‍ച്ചയാണിത്.

ഇരുപത്തിയഞ്ചിനപെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കാമെന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വെള്ളിയാഴ്ച്ച ധാരണയായിരുന്നു.പരസ്പരം പ്രകോപനമുണ്ടാക്കില്ലെന്നും ജനമദ്ധ്യേ ആയുധം കാട്ടില്ലെന്നും ധാരണയായിട്ടുണ്ട്.

അടുത്ത ഭരണകൂടം നിലവില്‍ വരുന്നതിനായി നേരത്തെ തെരഞ്ഞെടുപ്പ് നടത്താമെന്നും പുതിയ ഭരണഘടനയുണ്ടാക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്കിയിട്ടുണ്ട്. 1996 ല്‍ മാവോയിസ്റുകള്‍ കലാപം ആരംഭിച്ച ശേഷം ഏകദേശം 1300 ത്തോളം ആള്‍ക്കാരാണ് നേപ്പാളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്ന ധാരണപ്രകാരം മാവോയിസ്റ് അധീന പ്രദേശങ്ങളില്‍ ആരോഗ്യ,ഭക്ഷ്യധാന്യ വിതരണ വികസനരംഗങ്ങളിലെ സേവനം ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്.

ചര്‍ച്ചയുടെ ഭാഗമായി ഇരുപത്തിയഞ്ചിന പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച ഇരുപക്ഷവും ചേര്‍ന്ന് രൂപം നല്‍കിയിരുന്നു. ഇരുവിഭാഗത്തിന്റെയും അംഗീകാരത്തോടെ പെരുമാറ്റച്ചെട്ടം തയ്യാറാക്കാന്‍ കഴിഞ്ഞത് ചര്‍ച്ച വിജയമാകുമെന്നതിന്റെ സൂചനയാണെന്ന് ആഭ്യന്തരമന്ത്രി കൃഷ്ണപ്രസാദ് സിതൗല വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച നടത്തിയ യോഗത്തില്‍ ചര്‍ച്ചതുടങ്ങാന്‍ ഇരുപക്ഷവും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കാഠ്മണ്ഡുവിന് സമീപം വനമേഖലയിലുള്ള ആഡംബര ഹോട്ടലിലാണ് ചര്‍ച്ചനടക്കുന്നത്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ സംഘത്തെ ആഭ്യന്തരമന്ത്രി കൃഷ്ണപ്രസാദ് സിതൗലയും മാവോയിസ്റു സംഘത്തെ കൃഷ്ണബഹാദൂര്‍ മഹാറയുമാണ് നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+