കെ സി ജോസഫ് ദോഹയില്‍ അന്തരിച്ചു
ദോഹ: പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ കെ. സി ജോസഫ് ദോഹയില്‍ അന്തരിച്ചു.
ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് ദോഹയിലെ ഹമദ് ആശുപത്രിയില്‍ മരണംനടന്നത്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങനാശേരിക്കാരനായ ജോസഫിന് ഭാര്യയും മൂന്ന് പെണ്‍മക്കളുമാണുള്ളത്.
സംസ്കാരച്ചടങ്ങുകള്‍ക്കായി മൃദേഹം മെയ് 29 തിങ്കളാഴ്ച ചങ്ങനാശേരിയിലേയ്ക്ക് കൊണ്ടുവരും.












Click it and Unblock the Notifications