വകുപ്പ് വിഭജനം: പിബി വി.എസിന് അനുകൂലം
കൊല്‍ക്കത്ത: കേരളത്തില്‍ വകുപ്പ് വിഭജനം നടത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ച പോളിറ്റ് ബ്യൂറോക്ക് അതൃപ്തി.
പോളിറ്റ് ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വകുപ്പ് വിഭജനത്തില്‍ വിഭാഗീയത പ്രകടമായതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പി.കെ.ഗുരുദാസനും എസ്.ശര്‍മയ്ക്കും ഓരോ വകുപ്പ് മാത്രം നല്‍കിയത് ശരിയായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സെക്രട്ടറിയേറ്റ് തന്നെയാണ്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ചില വിഭാഗീയതകളാണ് പ്രകടമായത്. മത്സരിച്ച് ജയിച്ച സെക്രട്ടറിയേറ്റ് അംഗങ്ങളാണ് ഭൂരിഭാഗം വകുപ്പുകളും കൈയടക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications