Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ സംസ്ഥാനങ്ങളിലും ഐഐഎം സ്ഥാപിക്കണമെന്ന് പാനല്‍

ദില്ലി: എല്ലാ സംസ്ഥാനങ്ങളിലും ഐഐഎം സ്ഥാപിക്കണമെന്നും നിലവിലുള്ള ഐഐമ്മുകളിലെ സീറ്റ് വര്‍ധിപ്പിക്കണമെന്നും പാര്‍ലമെന്ററി പാനല്‍ നിര്‍ദേശിച്ചു.

മാനുഷിക വിഭവശേഷി വകുപ്പ് സ്റാന്റിംഗ് കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഐഐമ്മുകളില്‍ 15 മുതല്‍ 20 ശതമാനം വരെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും നേരത്തെ വിരമിക്കുന്നതു കൊണ്ടാണ് ഒഴിവുകള്‍ കൂടുന്നതെന്നും പാനല്‍ ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടികള്‍ അടിയന്തിരമായ സ്വീകരിക്കേണ്ടതുണ്ടെന്ന് പാനല്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സഹായകമില്ലാതെ ഐഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ സമയ പരിധിക്കുള്ളില്‍ പര്യാപ്തമാവുന്നതിന് വേണ്ട ഒരു പദ്ധതി രൂപപ്പെടുത്തണമെന്നും പാനല്‍ നിര്‍ദേശിച്ചു.

ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, കോഴിക്കോട്, ഇന്‍ഡോര്‍, ലക്നൗ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഐഐമ്മുകളുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+