സംവരണം: ചര്‍ച്ച പരാജയം; സമരം തുടരും
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും നടത്തുന്ന സമരം തുടരും. സമരക്കാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ഞായറാഴ്ച നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.
കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തല സംഘം സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു.
സര്‍ക്കാരില്‍ നിന്ന് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നും സമരക്കാരുടെ പ്രതിനിധിയായ മനിഷ് നഥാനി പറഞ്ഞു.
പല സ്വരത്തിലാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്രമന്ത്രിമാരായ പ്രണബ് മുക്കര്‍ജിയും അര്‍ജുന്‍സിംഗും മുതിര്‍ന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. ഒരു ഏകീകൃത നിര്‍ദേശമുണ്ടായില്ല. സര്‍ക്കാരിനു വേണ്ടി പ്രധാനമന്ത്രിയില്‍ നിന്നും ഒരു ഏകീകൃത പ്രസ്താവന ഉണ്ടാവണമെന്നും നഥാനി പറഞ്ഞു.












Click it and Unblock the Notifications