ബസും വാനും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു
കോഴിക്കോട്: കുന്ദംകുളത്തിന് സമീപം കാണിപ്പയ്യൂരില്‍ സ്വകാര്യ ബസും വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ പഴുതാന മടപ്പാട്ടുപറമ്പില്‍ ജമാല്‍ (30), പുതുശേരി കിടങ്ങാന്‍ ആന്റണി (65), ഭാര്യ മേരില (52), പുലിക്കോട്ടില്‍ ജ്വല്ലറി ഉടമ എരുമപ്പെട്ടി ജയിംസ് ലൂയിസ്, ചേറു, കൊച്ചുമാത്തു, ജോണ്‍സണ്‍, തോമസ്, ഇഗ്നേഷ്യസ്, എന്നിവരാണ് മരിച്ചത്. ചൊവ്വാന്നൂര്‍ പഴുന്നാന സ്വദേശികളാണ് ഇവര്‍.
മരിച്ചവര്‍ കുന്ദംകുളത്തും സമീപപ്രദേശങ്ങളിലുമുള്ളവരാണ്. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് വന്ന വന്ന ധീരജ-് എന്നസ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്.


Click it and Unblock the Notifications