തെറ്റ് തിരുത്തിയാല്‍ തിരിച്ചുവരാനാവും: ആന്റണി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോല്‍വി വസ്തുനിഷ്ഠമായി വിലയിരുത്തി തെറ്റുകള്‍ തിരുത്തിയാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു സ്മൃതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികളില്‍ അധിഷ്ഠിതമല്ലാത്ത, ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്. പാളിച്ചകള്‍ തിരുത്താനായാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാവും.
ഇന്ത്യയോടൊപ്പം സ്വതന്ത്രമായ രാജ്യങ്ങള്‍ പലതും ഏകാധിപത്യ ഭരണത്തിന്റെ ഫലമായി ഛിന്നഭിന്നമായപ്പോഴും ഇന്ത്യ ഇന്നത്തെ രീതിയില്‍ നിലനില്‍ക്കുന്നത് നെഹ്റുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications