തിരുവനന്തപുരത്ത് 35 വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയില്‍ 35 വീടുകള്‍ തകര്‍ന്നു.
നഗരപ്രദേശത്തും നെടുമങ്ങാട്,നെയ്യാറ്റിന്‍കര,കാട്ടാക്കട എന്നിവിടങ്ങളിലാണ് കനത്ത മഴയും കാറ്റും നാശം വിതച്ചത്. 34 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് അടിയന്തര ദുരിതാശ്വാസം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു.
പട്ടത്തും തൈക്കാട് ഗസ്റ് ഹൗസിന് സമീപവും വെള്ളയമ്പലം കവടിയാര്‍ എന്നിവിടങ്ങളിലും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
മഴയെത്തുടര്‍ന്ന് പനത്തുറ വെളിവിളാകം ഭാഗത്ത് കരിങ്കല്‍ കൊണ്ടുള്ള കടത്ഭിത്തി തകര്‍ന്നു തുടങ്ങിയത് നൂറോളം കുടുംബങ്ങളെ അപകട ഭീഷണിയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications