ഒടുവില്‍ സ്മൃതിനാളങ്ങളായി
തിരുവില്വാമല: ശനിയാഴ്ച രാവിലെ അന്തരിച്ച മലയാളത്തിന്റെ അതുല്യനടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ സ്മൃതിനാളങ്ങളായി മറഞ്ഞു. ഒടുവിലിന്റെ ശവസംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തിരുവില്വാമല പാമ്പാടിക്കടുത്ത് അയ്വര്‍മഠം ശ്മശാനത്തില്‍ നടന്നു.
മൃതദേഹം ചിതയിലേക്കെടുത്തപ്പോള്‍ പൊലീസിന്റെ ആചാരവെടി മുഴങ്ങി. മരുമകന്‍ രഘു ചിതയ്ക്ക് തീകൊളുത്തി.
രാഷ്ട്രീയ,സാസ്കാരിക മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ ഒടുവിലിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. കനത്തമഴയിയ്ക്കിടെ പ്രത്യേകമായി ഒരുക്കിയ പന്തലിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
സാംസ്കാരികമന്ത്രി എം.എ.ബേബി,സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എ.സി.മൊയ്തീന്‍ എം എല്‍ എ, കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications