ഇന്തോനേഷ്യയിലെ ഭൂകമ്പം: മരണസംഖ്യ 3700 ആയി
ബന്ദുല്‍: ഇന്തോനേഷ്യയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3700 ആയി. പ്രകൃതിദുരന്തത്തില്‍ ആയിരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബന്ദുല്‍ പട്ടണത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2400ലേറെ പേര്‍ ഇവിടെ മരിച്ചു. ബന്ദുലിലെ എണ്‍പത് ശതമാനം വീടുകളും ഭൂകമ്പത്തില്‍ തകര്‍ന്നു.
റിച്ചര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പം 2004 ഡിസംബറിലെ സുനാമി ദുരന്തത്തിനു ശേഷം ഇന്തോനേഷ്യയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ്. ഭൂകമ്പത്തിനു ശേഷം 450 തുടര്‍ചലനങ്ങളാണ് യോഗ്യകര്‍ത്ത പ്രവിശ്യയിലുണ്ടായത്.












Click it and Unblock the Notifications