Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക സംവരണത്തിന് ബിജെപി പിന്തുണ

ദില്ലി: ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്ക സംവരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി അനുകൂലിക്കുന്നുവെന്നും സാമുദായികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കെന്ന പോലെത്തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സവര്‍ണര്‍ക്കും സംവരണത്തിന്റെ ഗുണം ലഭിക്കേണ്ടതുണ്ടെന്നും ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ്.

ദില്ലിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിംഗ്. സംവരണ പ്രശ്നത്തില്‍ യു പിഎ സര്‍ക്കാര്‍ സാമുദായിക വിഭാഗീയതകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. സംവരണം നടപ്പിലാക്കുമ്പോള്‍ അതില്‍ വിദ്യാര്‍ത്ഥികളുടെ കഴിവും മുഖ്യമാനദണ്ഡമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉന്നത നിലവാരം പുലര്‍ത്തുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനനിലവാരത്തില്‍ ഇടിവ് വരും-സിംഗ് വ്യക്തമാക്കി.

ഇത്തരത്തില്‍ സംവരണം സംബന്ധിച്ച് ഭരണഘടനാ ഭേദഗതി വരുത്തുമ്പോള്‍ സാമുദായിക അഖണ്ഡതയ്ക്ക് പോറലേല്‍പ്പിക്കുന്നതും പഠനത്തിലുള്ള കഴിവ് മാനദണ്ഡമാക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രനടപടി സ്വാഗതാര്‍ഹമല്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും അവരുടെയും താല്പര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംവരണപ്രശ്നത്തില്‍ യു പി എ സര്‍ക്കാറിന്റെ നിലപാട് വന്‍ പരാജയമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+