Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനയം തീരുമാനിക്കുന്നത് സിപിഎം: ബിജെപി

ദില്ലി: ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാറാണെങ്കിലും ഇന്ത്യയുടെ വിദേശനയം സംഭന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പുറത്തുനിന്നും പിന്തുണനല്‍കുന്ന സിപിഎമ്മാണെന്നും ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് പാര്‍ട്ടിയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ പറഞ്ഞു.

ഫലപ്രദമായ രീതിയില്‍ വിദേശ, ആഭ്യന്തര നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും യുപിഎ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. യുപിഎ സര്‍ക്കാരില്‍ പ്രവര്‍ത്തന സ്വാതന്ത്യ്രമുള്ള ഒരു വിദേശമന്ത്രിയില്ല. ഇടുതുപാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന വഴിയില്‍ക്കൂടി മാത്രമാണ് ഇന്ത്യയുടെ വിദേശനയം മുന്നോട്ടുപോകുന്നത്.

പുറത്തുനിന്നും പിന്തുണ നല്‍കുന്നവര്‍ക്ക് വിദേശകാര്യ വകുപ്പ് നിയന്ത്രിക്കാന്‍ അനുവദിക്കുന്ന പുതിയ പരീക്ഷണമാണ് മന്‍മോഹന്‍ സിംഗ് നടത്തുന്നത്. വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിദേശകാര്യമന്ത്രി നട്വര്‍ സിംഗ് രാജിവെച്ചതിനുശേഷവും വിദേശനയത്തില്‍ ഇടുതുപാര്‍ട്ടികള്‍ തീരുമാനമെടുക്കുന്ന അവസ്ഥ തുടരുകയാണ്. നേപ്പാളിലെ രാഷ്ട്രീയത്തില്‍ ഇടപെട്ടതിനുശേഷം ഇപ്പോള്‍ ശ്രീലങ്കന്‍ പ്രശ്നമാണ് ഇടുതുപാര്‍ട്ടികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന അയല്‍രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുകയാണ് സര്‍ക്കാര്‍. അഫ്ഗാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എന്‍ജിനീയര്‍ സൂര്യനാരായണയുടെ കാര്യത്തില്‍ സര്‍ക്കാറിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ സമീപകാലത്തുള്ള എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ രണ്ടുവര്‍ഷത്തെ യു പി എ ഭരണം തീര്‍ത്തും പരാജയമായിരുന്നുവെന്ന് കാണാം- സിംഗ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+