കൊല്‍ക്കത്തയില്‍ കേരളത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍
കൊല്‍ക്കത്ത: പരസ്പരസഹകരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളിലും കേരളത്തിലും ഇരു സംസ്ഥാനങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
കേരളത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൊല്‍ക്കത്തയിലും ബംഗാളിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തിരുവനന്തപുരത്തും സ്ഥാപിക്കും. കൊല്‍ക്കത്തയില്‍ സ്ഥാപിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വഴി കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ , വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായവും ലഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
ബംഗാളിലെ കേരള മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications