സംവരണം: കേന്ദ്രം സമിതിയെ നിയോഗിച്ചു
ദില്ലി: സംവരണ പ്രശ്നത്തെത്തുടര്‍ന്ന് രാജ്യമൊട്ടുക്കും പ്രതിഷേധം തുടരുന്നതിനിടയില്‍ സംവരണം നടപ്പിലാക്കുന്നതു സംബന്ധിച്ചും അതിന് മാനദണ്ഡമാക്കേണ്ടുന്ന കാര്യങ്ങളെപ്പറ്റിയും പഠനം നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പതിമൂന്നംഗ സമിതിയെ നിയമിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് എംപി വീരപ്പമൊയ്ലിയുടെ നേതൃത്വത്തില്‍ മാനവവിഭശേഷി, ആരോഗ്യം, കുടുംബക്ഷേമം, കാര്‍ഷികം, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരടക്കമുള്ള 13 അംഗങ്ങളെയാണ് പഠനത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഇവരെക്കൂടാതെ പ്ലാനിംഗ് കമ്മിഷനംഗം ബി.മംഗേക്കര്‍, സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ അര്‍. മഷേല്‍ക്കര്‍, യു ജി സി ചെയര്‍മാര്‍ എസ്. കെ തൊറാട്ട് , എ ഐ സി ടി ഇ വൈസ് ചെയര്‍മാന്‍ ആര്‍. എ യാദവ്, ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ എന്‍ കെ ഗാംഗുലി, നാഷണല്‍ ലോ സ്കൂള്‍ മുന്‍ വൈസ് ചാന്‍സലര്‍ ജി മോഹന്‍ ഗോപാല്‍, മുന്‍ സെക്രട്ടറി എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
ആഗസ്ത് 31നാണ് സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. രാജ്യത്തെ സ്കൂളുകളിലും സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക സംവരണം സമയബന്ധിതമായി നടപ്പാക്കുന്നതു സംബന്ധിച്ചും പഠനം നടത്താന്‍ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ കോഴ്സിലും പഠനം നടത്തുന്ന പിന്നോക്ക വിഭാഗക്കാര്‍, മറ്റു വിഭാഗക്കാര്‍ എന്നിവരുടെ കൃത്യമായ എണ്ണവും സമിതി സര്‍ക്കാറിനെ ബോധിപ്പിക്കേണ്ടതുണ്ട്.












Click it and Unblock the Notifications