സംവരണം: കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്
ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണപ്രശ്നത്തില്‍ വിശദീകരണം നല്‍കാനാവശ്യപ്പെട്ട് സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ചു.
ഏതൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം ഉയര്‍ത്തുന്നതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് വ്യക്തമാക്കന്‍ നോട്ടീസില്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിശദീകരണം സമര്‍പ്പിക്കാനായി കോടതി സര്‍ക്കാറിന് എട്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. സംവരണനയത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളോട് സമരം നിര്‍ത്തിവെക്കാനും കോടതി ആവശ്യപ്പെട്ടു.
ജസ്റിസ് അരിജിത്തി പസായത്ത് , ജസ്റിസ് എല്‍ എസ് പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് സംവരണനയത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജിയിന്മേല്‍ സര്‍ക്കാറിന് നോട്ടീസ് അയച്ചത്.
സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്തുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications