കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ വിചാരണ തടവുകാരന്‍ വിവാഹിതനായി
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസി പ്രതി ഇടക്കാല ജാമ്യമായി അനുവദിക്കപ്പെട്ട പത്ത് മണിക്കൂറിനുള്ളില്‍ വിവാഹിതനായി. വിവാഹത്തിനു ശേഷം വീണ്ടും ജയിലിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
1998 ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന അബ്ദുള്‍സലാമാണ് 10മണിക്കൂര്‍ ഇടക്കാല ജാമ്യം നേടി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ മലപ്പുറം വളാഞ്ചേരി ബുഷറയെ വിവാഹം ചെയ്തത്.
സലാമിന്റെ കോയമ്പത്തൂരിലെ മണിയത്തോട്ടത്തുള്ള വീട്ടില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ബുഷറയോടൊപ്പംഇമാമും നാല് ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്. മൂന്നു പവന്‍ സ്വര്‍ണമാണ് ബുഷറക്ക് സലാം മെഹറായി നല്‍കിയത്.
ജയിലില്‍ക്കഴിയുന്ന മറ്റുരണ്ടുബന്ധുക്കളും ജാമ്യം നേടി സലാമിനൊപ്പം വിവാഹത്തില്‍ പങ്കുചേരാനെത്തിയിരുന്നു.












Click it and Unblock the Notifications