വനം നയത്തില്‍ മാറ്റമുണ്ടായി: ബിനോയ് വിശ്വം
മറയൂര്‍: സര്‍ക്കാരിന്റെ വനം നയത്തില്‍ വ്യക്തമായ മാറ്റമുണ്ടായതായി വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ചന്ദനക്കാടുള്‍പ്പെടെയുള്ള വനങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറയൂരില്‍ കള്ളക്കടത്തുകാര്‍ ചന്ദനമരങ്ങള്‍ വെട്ടിമാറ്റിയ പ്രദേശവും ചന്ദന ഡിപ്പോയും സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മറയൂരില്‍ ചന്ദന ഫാക്ടറി തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വനം നയത്തിന് അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചേ മതിയാകൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.












Click it and Unblock the Notifications