മത്തായി ചാക്കോ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മത്തായി ചാക്കോ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.
എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതിനു ശേഷം മത്തായി ചാക്കോ ഇവിടെ ചികിത്സയില്‍ കഴിയുകയാണ്. നിയമസഭയില്‍ നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് ആശുപത്രിയില്‍ സത്യപ്രതിജ്ഞ നടത്തിയത്.
നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ മുമ്പാകെയാണ് മത്തായി ചാക്കോ സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications