ബസിനു മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു
മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കെസ്ആര്‍ടിസി ബസിനു മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
മൂവാറ്റുപുഴക്കും കൂത്താട്ടുകുളത്തിനുമിടയില്‍ എം.സി.റോഡിലാണ് സംഭവം. നിലമ്പൂരില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാറ്റ് ബസാണ് അപകടത്തില്‍ പെട്ടത്.
ക്രെയിന്‍ ഉപയോഗിച്ച് മരം മാറ്റിയതിനു ശേഷമാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications