കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികന്‍ തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

  • By Staff
Google Oneindia Malayalam News

കോട്ടയം: കത്തോലിക്കാ വൈദികന്‍ തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതിനായി അപേക്ഷ നല്‍കിയത് വിവാദമാകുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും രൂപതക്കു കീഴിലുള്ള അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിന്റെ മാനേജരുമായ ഫാ. ജേക്കബ് അഗസ്റിനാണ് തോക്ക് കൈവശം വെക്കുന്നതിനുള്ള അനുമതി ലഭിക്കാനായി കളക്ടറേറ്റില്‍ അപേക്ഷ നല്‍കിയത്.

ഫാദറിന്റെ നീക്കത്തിനെതിരെ സഭയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്. അതേ സമയം നിരവധി ആസ്തികളുള്ള ഒരു സ്ഥാപനത്തിന്റെ അധികാരി എന്ന നിലയയില്‍ തനിക്ക് സുരക്ഷ ആവശ്യമാണെന്നും അതിനുവേണ്ടിയാണ് ജനവരിയില്‍ ലൈസന്‍സിന് അപേക്ഷനല്‍കിയതെന്നും ഫാ. ജേക്കബ് അഗസ്റിന്‍ പറയുന്നു.

സഭയിലെ പല വൈദികര്‍ക്കും ആയുധം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഏതൊരു പൗരനും ലൈസന്‍സുണ്ടെങ്കില്‍ ആയുധം കൈവശം വെക്കാന്‍ നിയമപരമായി അവകാശമുണ്ട് - ഫാദര്‍ പറയുന്നു.

എന്നാല്‍ കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയായ അറിയപ്പെടുന്ന ജോസഫ് പുലിക്കുന്നേല്‍ ഫാ.ജേക്കബിന്റെ നീക്കത്തെ എതിര്‍ക്കുന്നു. യേശുക്രിസ്തു ഒരുക്കലും ആത്മസംരക്ഷണത്തിനായി ആയുധം സൂക്ഷിച്ചിട്ടില്ല. റോമന്‍ സൈന്യം പിടികൂടാനെത്തിയപ്പോള്‍ നിരായുധനായി അവര്‍ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു യേശു. അതുകൊണ്ടുതന്നെ ആ പാത പിന്തുടരേണ്ടുന്ന വൈദികര്‍ക്ക് ആയുധം കൈവശം വെക്കേണ്ട ആവശ്യമില്ല. മറ്റെന്തിനേയോ ഭയക്കുന്നതുകൊണ്ടാണ് ഫാ. ജേക്കബ് ആയുധത്തിനുവേണ്ടി ശ്രമിക്കുന്നത്. മാത്രമല്ല വൈദികര്‍ വെറും പൗരന്മാരല്ല. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കുമുള്ള എല്ലാ അവകാശങ്ങളും കാത്തോലിക്കാ സഭിയിലെ വൈദികര്‍ക്കില്ല. അവര്‍ ദൈവത്തിന് കീഴ്പ്പെട്ട് ജീവിക്കേണ്ടവരാണ്. - ജോസഫ് പുലിക്കുന്നേല്‍ പറയുന്നു.

എന്നാല്‍ ഇന്ത്യന്‍ നിയമനുസരിച്ച് സര്‍ക്കാര്‍ അനുമതിയോടെ ആര്‍ക്കും ആുയുധം കൈവശം വയ്ക്കാമെന്നും വൈദികനായതുകൊണ്ടുമാത്രം ഫാ.ജേക്കബിന്റെ അവകാശം ഇല്ലാതാവുകയില്ലെന്നും നിയമനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന് ആയുധം സൂക്ഷിക്കാമെന്നും കോട്ടയം എസ്പി എസ്. ശ്രീജിത്ത് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X